അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ: ദി റൈസി’ലെ ‘ഊ ആണ്ടവ’ എന്ന ഗാനത്തിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ 2021-ല്‍ പുറത്തിറങ്ങിയ പുഷ്പയിലെ സാമന്ത അഭിനയിച്ച ഈ പാട്ട് ടര്‍ക്കിഷ് പോപ്പ് ഗായിക കോപ്പിയടിച്ചെന്ന വാദവുമായി പ്രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകന്‍ ദേവിശ്രീ പ്രസാദ് രംഗത്തെത്തിയിരിക്കുകയാണ്.
Turkish singers have a history of rehashing songs from India. This one, released in 2024, rehashed Oo Antava Oo Oo Antava from Pushpa (2021) by our own @ThisIsDSP. By the way, this is not sampling. Turkish song details: Singer: Atiye Song: Anlayana. pic.twitter.com/XcTl0bmS0N
— Sylvian (@Sylvianism) June 29, 2025
ടര്‍ക്കിഷ് പോപ്പ് സിങ്ങറായ അറ്റിയേ പാടി അഭിനയിച്ച അന്‍ല്യാന എന്ന പാട്ടിന് ‘പുഷ്പ: ദി റൈസി’ലെ ഊ ആണ്ടവ എന്ന ഗാനവുമായി സമാനതകളുണ്ടെന്നും അത് കോപ്പിയടിച്ചതാണെന്നും ദേവിശ്രീ പ്രസാദ് ആരോപിക്കുന്നു. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരവധി പേര്‍ ആസ്വദിച്ച ഗാനമാണ് ഊ ആണ്ടവ. അതിപ്പോള്‍ ടര്‍ക്കിഷിലേക്ക് കോപ്പിയടിച്ചിരിക്കുകയാണ്. അറ്റിയേയുടെ വേഷനില്‍ ഊ ആണ്ടവയുമായി ഒരുപാട് സമാനതകളുണ്ട്. ഇതിനെ ഒരു പച്ചയായ കോപ്പി എന്ന് വിളിക്കേണ്ടി വരും, ദേവിശ്രീ പ്രസാദ് പറഞ്ഞു.
‘ഞാന്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാല്‍ എനിക്ക് അഭിമാനവുമുണ്ട് – ഇത് നമ്മുടെ സംഗീതത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് അറ്റിയേയുടെ അന്‍ല്യാന എന്ന പാട്ട് പുറത്തിറങ്ങിയത്. 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പാട്ട് യൂട്യൂബില്‍ ഇതുവരെ കണ്ടത് 1.8 മില്യണ്‍ കാഴ്ചക്കാരാണ്.
















