തിരുവനന്തപുരം: രാജ്യത്തെ പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. മെയിൽ, എക്‌സ്‌പ്രസ്, സ്ലീപ്പർക്ലാസ്, ഫസ്റ്റ്‌ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് ഒരുപൈസയും എസി ചെയർകാർ, എസി ത്രീ ടയർ, ഇക്കണോമി ക്ലാസ്, എസി 2ടയർ, എസി ഫസ്റ്റ്‌ക്ലാസ് ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് കൂട്ടിയത്. പാസഞ്ചര്‍ ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ മുകളില്‍ അര പൈസ കൂട്ടിയിട്ടുണ്ട്..
യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നുമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എട്ടു മണിക്കൂറിനു മുന്‍പ് പ്രസിദ്ധീകരിക്കും. തല്‍ക്കാല്‍ ബുക്കിങ്ങിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കില്‍ മാത്രമല്ല റിസര്‍വേഷവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുമുണ്ട് മാറ്റം. തത്‌കാൽ ടിക്കറ്റ് എടുക്കാൻ ചൊവ്വ മുതൽ ആധാർ അധിഷ്‌ഠിത ഒടിപി നമ്പർ. ഓൺലൈൻ, കൗണ്ടർ ടിക്കറ്റുകൾക്ക് 15 മുതൽ ഇത് നിർബന്ധം.
ഒന്നിലധികം ടിക്കറ്റ് എടുക്കുമ്പോൾ ഒരാളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ നമ്പർ നൽകേണ്ടി വരും. ഏജന്റുമാർക്ക് എസി തത്‌കാൽ ടിക്കറ്റ് രാവിലെ 10.30 മുതലും സ്ലീപ്പർ ടിക്കറ്റ് പകൽ 11.30- മുതലും മാത്രമേ എടുക്കാനാകൂ. ഇന്നുമുതല്‍ തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് മാത്രമേ ഐആര്‍സിടിസി ആപ്പുകളിലും റെയില്‍വേ വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.