തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. സർവീസിലിരിക്കുമ്പോൾ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട പരാതിയാണ് അദേഹം വാർത്താസമ്മേളനത്തിനിടെ ഉയർത്തിയത്. പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പോലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു വാർത്താ സമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ. ഞാൻ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .’ എന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്ന് പരാതി പരിശോധിക്കാം എന്ന് പറഞ്ഞ് അദ്ദേഹത്തെ പോലീസ് മാറ്റുകയായിരുന്നു.
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ എന്ന് പറഞ്ഞായിരുന്നു ഇയാൾ അകത്തേക്ക് കയറിയത്. എന്നാൽ ചോദ്യം ചോദിക്കാൻ എന്ന വ്യാജേന ഡിജിപിയുടെ അടുത്തേക്ക് എത്തുകയായിരുന്നു.