Celebrities

ആ സിനിമയിലെ തമാശകള്‍ ഇന്ന് അത്ര ശരിയല്ലെന്ന് തോന്നിയേക്കാം; ഒട്ടും സമ്മർദ്ദമില്ലാതെയാണ് ആ ചിത്രം ചെയ്തത്; തുറന്ന് പറഞ്ഞ് നടി സംവൃത | Samvrutha Sunil

ചോക്ലേറ്റിലെ ചില തമാശകളെ പറ്റിയാണ് താരത്തിന്റെ പ്രതികരണം

പൃഥിരാജ്- സംവൃത കോംമ്പോയാണ് ഒരു കാലത്തെ സിനിമ പ്രേഷകരെ പിടിച്ചു നിർത്തിയത്. യൂത്ത് താരങ്ങൾ എന്ന നിലയിൽ ഇന്നത്തെ മധ്യവയസ്കരുടെ ദുൽഖറും നസ്രിയയുമായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ച നിരവധി ചിത്രങ്ങൾ ഇന്നും ആരാധക മനസുകളിലുണ്ട്. ഇപ്പോഴിതാ നടി സംവൃത പഴയ ചിത്രത്തെ പറ്റി മനസ് തുറന്ന് രം​ഗത്ത് വന്നിരിക്കുകയാണ്.

ചോക്ലേറ്റിലെ ചില തമാശകളെ പറ്റിയാണ് താരത്തിന്റെ പ്രതികരണം. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃതയുടെ തുറന്നു പറച്ചിൽ. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചോക്ലേറ്റിലെ ചില തമാശകള്‍ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാമെന്നാണ് സംവൃത പറയുന്നത്. എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു ചോക്ലേറ്റ് എന്നും താരം പറയുന്നു. ചോക്ലേറ്റ് ഒരു ഫെസ്റ്റിവലായിരുന്നെന്നും സിനിമയുടെ ഷൂട്ടിം​ഗ് ഒക്കെ ഫൺ മൊമെന്റായിരുന്നെന്നും താരം പറയുന്നു.

സംവൃതയുടെ വാക്കുകളിങ്ങനെ…..

സിനിമയില്‍ കാണുന്നത് പോലെ അത്രയും ദിവസം കോളേജില്‍ ആയിരുന്നു. എല്ലാ ദിവസവും രാവിലെ കോളേജില്‍ പോകുന്നത് പോലെ പോകും. ഒത്തു ചേരും, തമാശ പറയും, ചിരിക്കും. ഷോട്ടിന് സീരിയസ് ആയി ഇരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നും ഫണ്ണാണ്.

സിനിമ ചെയ്യുകയാണെന്ന സമ്മര്‍ദമില്ലാതെ ചെയ്ത സിനിമയാണ്. വളരെ ഫ്രണ്ട്‌ലിയായ സംവിധായകന്‍ ആണ് ഷാഫി. ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ള സിനിമകള്‍ അത്തരത്തില്‍ സുഹൃത്തുക്കളുടെ സംഘം ഒരുമിക്കുന്നവയാണ്. ഇപ്പോള്‍ ഇരുന്ന് ആലോചിക്കുമ്പോള്‍ അതിലെ ചില തമാശകള്‍ ശരിയല്ലെന്ന് തോന്നിയേക്കാം. പക്ഷെ അന്ന് അതൊക്കെ ഫണ്ണായിരുന്നു. എന്റെ കരിയറില്‍ ഏറ്റവും ആസ്വദിച്ച് ചെയ്തിട്ടുള്ള സിനിമയാണ്.

അതിലെ പാട്ട് രംഗത്തിന്റെ ചിത്രീകരണം കൊടയ്ക്കനാലായിരുന്നു. പിക്‌നിക് പോലെ ആയിരുന്നു. എല്ലാവരും ഒരു ഗ്യാങ് ആയിട്ടാണ് പോകുന്നത്. ആ ഫണ്ണിന്റെ ഇടയില്‍ ഒരു പാട്ട് ചിത്രീകരിക്കുന്നു എന്നേ ഉള്ളായിരുന്നു.

content highlight: Samvrutha Sunil