സുൽത്താൻബത്തേരി നമ്പ്യാർകുന്നിലെ പുലി കൂട്ടിലായി. കല്ലൂർ ശ്മശാനത്തിനു സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. മൂന്ന് വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
രണ്ട് മാസത്തിലേറെയായി നിരവധി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്ന പുലി വനംവകുപ്പിനെയും നാട്ടുകാരെയും കുഴപ്പത്തിലാക്കിയിരുന്നു.
റോഡിലൂടെ ശാന്തനായി നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങളും മറ്റും സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
പുലിയെ കുപ്പാടിയിലെ മൃഗപരിപാലനകേന്ദ്രത്തിലേക്ക് മാറ്റും. പിന്നീട് കാട്ടിലേക്ക് തുറന്നുവിടും.