തട്ടുകട രുചികൾ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇന്നൊരു തട്ടുകട പരിചയപെട്ടാലോ? മറ്റെവിടെയുമല്ല, പാലയിലെ ഉണ്ണിക്കുട്ടന്റെ തട്ടുകടയാണ്. ഇന്ന് ഉണ്ണിക്കുട്ടൻ തട്ടുകടയിലെ രുചി വിശേഷങ്ങൾ ആയാലോ? ചെറിയ ഒരു തട്ടുകടയാണ്, പക്ഷെ നല്ല കിടിലൻ രുചികളാണ്. പാലാ ടൗണിൽ നിന്നും എടപ്പാടിയിൽ എത്തിയാൽ ഉണ്ണിക്കുട്ടൻസ് തട്ടുകട കാണാം.
കപ്പ ബിരിയാണിയാണ് ഇവിടത്തെ സ്പെഷ്യൽ. ഇവ കൂടാതെ കപ്പ, മീൻ കറി, ദോശ, കള്ളപ്പം, ചിക്കൻ 65, ബീഫ് കറി, ബീഫ് റോസ്റ്റ്, ലിവർ ഫ്രൈ ഇവയെല്ലാം ഉണ്ട്. പൊറോട്ട നല്ല അടിച്ച് ഇതൾ ഇതളായി ഇരിക്കുന്ന പൊറോട്ടയാണ്. നല്ല ചൂടുള്ള അടിച്ച പൊറോട്ടയും ലിവർ ഫ്രൈയും ചേർത്ത് കഴിച്ച് നോക്കണം. കിടിലൻ സ്വാദാണ്. ബീഫ് റോസ്റ്റും കിടിലൻ തന്നെ. ബീഫിന്റെ തിക്ക് ഗ്രേവിയിൽ പൊറോട്ട ചേർത്ത് കഴിക്കാൻ ഒരു പ്രത്യേക സ്വാദ് തന്നെയാണ്.
ഇത് കൂടാതെ നല്ല തട്ട് ദോശയും മീൻ കറിയും ചേർത്ത് കഴിച്ച് നോക്കാം. കിടിലൻ സ്വാദാണ്, ദോശയുടെ കൂടെ കിട്ടുന്ന ചമ്മന്തിയും ചേർത്ത് കഴിക്കാൻ ഉഗ്രൻ തന്നെ… കിടിലൻ കോമ്പിനേഷൻ ആണ്. അതുപോലെ തന്നെ കപ്പയും മീൻ കറിയും കിടിലൻ സ്വാദാണ്. കപ്പ ബിരിയാണിയുടെ സ്വാദ് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഭക്ഷണപ്രിയർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്.
ഇനങ്ങളുടെ വില:
1. മീൻ കറി: 60 രൂപ
2. ബീഫ് റോസ്റ്റ്: 100 രൂപ
3. ചിക്കൻ ഫ്രൈ: 100 രൂപ
4. ലിവർ ഫ്രൈ: 100 രൂപ
5. കപ്പ ബിരിയാണി: 100 രൂപ
6. ഓംലെറ്റ്: 20 രൂപ (സിംഗിൾ)
7. ദോശ: 10 രൂപ
8. പൊറോട്ട: 12 രൂപ
9. ചുക്കു കാപ്പി: 15 രൂപ
10. നാരങ്ങ ചായ: 15 രൂപ
വിലാസം: ഉണ്ണിക്കുട്ടൻ്റെ തട്ടുകട, എടപ്പാടി, പാലാ, കേരളം 686578
ഫോൺ നമ്പർ: 9526728260