ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് മൺസൂൺ മഴ. കനത്ത മഴയുടെ സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മാണ്ഡിയിൽ രാത്രി മുഴുവൻ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് അധിക ജലം ബിയാസ് നദിയിലേക്ക് തുറന്നുവിടാൻ അധികൃതർ നിർബന്ധിതരായി.
മാണ്ഡിയിലെ ബിയാസ് നദി കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കനത്ത മഴ മാണ്ഡിയിൽ വെള്ളക്കെട്ട് സൃഷ്ടിച്ചതോടെ ജില്ലയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.