ഒരു ലഞ്ച് ബോക്സ് റെസിപ്പി നോക്കിയാലോ? രുചികരമായ ലെമൺ റൈസ് റെസിപ്പി നോക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചോറ് – 2 കപ്പ്
- വെളിച്ചെണ്ണ – 4 ടീസ്പൂൺ
- മഞ്ഞൾപൊടി- ആവശ്യത്തിന്
- കടുക് – 1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – 1 തണ്ട്
- മല്ലിയില- ആവശ്യത്തിന്
- നാരങ്ങാ നീര്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇനി പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ട് വഴറ്റുക. ശേഷം ചോറും മഞ്ഞൾപൊടിയും ചേർത്തിളക്കുക. സ്റ്റൗവിൽ നിന്നു മാറ്റി നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കുക. ഇനി മല്ലിയില വിതറുക. ഇനി ചൂടോടെ പപ്പടം, കൊണ്ടാട്ടം, ഉരുളക്കിഴങ്ങ് ഉപ്പേരി, അച്ചാർ എന്നിവ കൂട്ടി കഴിക്കാം. ശ്രദ്ധിക്കുക, ചോറുണ്ടാക്കുമ്പോൾ ഉപ്പിട്ടുണ്ടാക്കുക. അതുപോലെ നാരങ്ങാനീര് ചേർത്തതിനു ശേഷം ചൂടാക്കിയാൽ വൈറ്റമിൻ സി നഷ്ടപ്പെടും. പിന്നെ കടലപരിപ്പും നിലക്കടലയും ഇഷ്ടമാണെങ്കിൽ ഉഴുന്നുപരിപ്പ് ചേർക്കുമ്പോൾ അവ ചേർക്കാം.