രേണു സുധി പോലീസ് കേസിൽ പെട്ടു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വ്യക്തത വരുത്തി താരം രംഗത്ത്. യൂട്യൂബിലെ പ്രമുഖരും ചില വ്യാജ ഓൺലൈനുകളുമാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്.
എന്നാൽ ഒരു പോലീസിന്റെ പിടിയിലും ഞാൻ പെട്ടിട്ടില്ല, ഞാൻ എന്താ കളവ് നടത്തിയോ അതോ പീഡനം നടത്തിയോ അതും അല്ലെങ്കിൽ മറ്റെന്തെങ്കിലും കുറ്റ കൃത്യങ്ങൾ നടത്തിയോ എന്നാണ് രേണു ഇപ്പോൾ ചോദിക്കുന്നത്. താരം വിഷയത്തിൽ പൊട്ടിത്തെറിച്ച് രംഗത്ത് വന്നതോടെ വാർത്ത മുക്കി സ്ഥലം കാലിയാക്കി.
രേണുവിന്റെ വാക്കുകൾ……
എന്നെ ഒരു പോലീസും പിടിച്ചിട്ടില്ല. ഒന്നിനും പിടിച്ചിട്ടില്ല നിന്റെ ഒക്കെ ആഗ്രഹങ്ങൾ മാത്രമാണിതൊക്ക- രേണു പറയുന്നു. എന്റെ വീഴ്ച കാണാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ് ഇത്രയും നെഗറ്റീവ് പറഞ്ഞു നടക്കുന്നത്. നിങ്ങൾ നെഗറ്റീവ് ഇട്ടുകൊള്ളൂ രേണു സുധി ഇങ്ങനെ തന്നെ മുൻപോട്ട് പോകും.
എന്നെ ഇതിനൊന്നും തകർക്കാൻ ആകില്ല-പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ആണ് ഞാൻ ഉള്ളത് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ വന്നു നോക്കാം. അസൂയക്ക് മരുന്നില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ഇപ്പോൾ ശരിക്കും ബോധ്യമായി.
അതേസമയം രേണുവിന്റെ മുൻ വിവാഹത്തെ കുറിച്ചും അവർ ഇക്കഴിഞ്ഞദിവസം പ്രതികരണം നടത്തിയിരുന്നു. തനിക്ക് ഒരു പാസ്റ്റ് ഉണ്ടെന്നും പാസ്റ്റർ ആയിരുന്നില്ല ആളെന്നും വിവാഹം നടന്നത് സുധിയും ആയിട്ട് മാത്രമെന്നും രേണു പറഞ്ഞിരുന്നു.
content highlight: Renu Sudhy