കിടിലൻ സ്വാദിലൊരു ഫ്രൈ തയ്യാറാക്കിയാലോ? എന്നും തയ്യാറാക്കുന്നതിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ബീഫ് ഫ്രൈ. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് ചെറുതായിട്ട് കട്ട് ചെയ്തു കഴുകി വൃത്തിയാക്കിയത് -1 കിലോ
- ഉപ്പ് -1/2 ടീസ്പൂണ്‍
- മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
- കാശ്മീരി മുളക് പൊടി -2 ടീസ്പൂണ്‍
- മല്ലി പൊടി -1.5 ടീസ്പൂണ്‍
- കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
- ഗരം മസാല -3/4 ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
- വിനാഗിരി -2 ടീസ്പൂണ്‍
- കൊച്ചുള്ളി -30 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- പച്ചമുളക്- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- പെരുംജീരകം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫിലേയ്ക്ക് കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലി പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും കുറച്ചു വിനാഗിരിയും കൂടി ചേർത്തിളക്കി ഒരു അര മണിക്കൂർ വെവിക്കണം. ഒരു മണിക്കൂർ കഴിഞ്ഞു ഒരു കുക്കർ ഉപയോഗിച്ച് 3 വിസില്‍ വരെ വേവിച്ചു എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക, ഇനി ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. ബീഫ് വേവിച്ചതിൽ വെള്ളം ഉണ്ടെകിൽ വറ്റിച്ചു എടുക്കുക. എന്നിട്ടു വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയിലേക്ക് വേവിച്ച ബീഫും ചേർത്തു ചെറിയ തീയിൽ ഇട്ടു കറുത്ത് വരുന്നത് വരെയും ഇളക്കി എടുക്കുക. അവസാനം കുറച്ചു പെരുംജീരകം കൂടിയിട്ട് എല്ലാം കൂടി മൊരിച്ചെടുക്കുക.