എത്രയൊക്കെ നന്നായി നോക്കിയാലും പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുടി വളരണം എന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുടി തഴച്ചുവളരാന്‍ കുറച്ച് എളുപ്പവഴികളാണ് ചുവടെ
സമീകൃതാഹാരം കഴിക്കുക.
വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമടങ്ങിയ ഭക്ഷണം മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും മുടിവളര്‍ച്ചയെ സഹായിക്കാനും സഹായിക്കും.
വെളിച്ചെണ്ണ മുടിക്ക് ഒരു മികച്ച എണ്ണയാണ്
ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടി ആരോഗ്യകരമാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
പുളിപ്പിച്ച കഞ്ഞിവെള്ളം മുടിക്ക് കണ്ടീഷണറായി ഉപയോഗിക്കാം
ഇത് മുടിക്ക് തിളക്കവും മിനുസവും നല്‍കും. മൃദലവും മുടിക്ക് ഇണങ്ങുന്നതുമായ ഷാംപൂ ഉപയോഗിക്കുക. ഷാംപൂ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ പതുക്കെ ഉരച്ചു കഴുകുക. പേരയിലയും ആര്യവേപ്പിലയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഇവ രണ്ടും ചേര്‍ത്ത് അരച്ച് മുടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റാനും മുടിക്ക് ബലം നല്‍കാനും സഹായിക്കും.
content highlight: Hair growth