India

കസ്റ്റഡി മരണങ്ങളിലും മർദനങ്ങളിലും കർശന നടപടിയുണ്ടാകും; പൊലീസിന് മുന്നറിയിപ്പ് നൽകി എം കെ സ്റ്റാലിൻ

പൊലീസിന് മുന്നറിയിപ്പ് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരാതി നൽകാൻ എത്തുന്നവരോടും കുറ്റാരോപിതരോടും മാന്യമായി പെരുമാറണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ലഹരിമരുന്ന് കേസുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.

കുറ്റവാളികൾ ആരായാലും കുറ്റകൃത്യങ്ങൾ തടയണമെന്ന് സ്റ്റാലിൻ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ, അവർ റൗഡിയോ രാഷ്ട്രീയക്കാരനോ പൊലീസുകാരനോ ആകട്ടെ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണങ്ങളിലും മർദനങ്ങളിലും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ 27 വയസ്സുള്ള യുവാവ് മരിച്ചതിനെത്തുടർന്നാണ് സ്റ്റാലിൻ പൊലീസിന് മുന്നറിയിപ്പ് നൽകിയത്.