ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി ദോശ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ദോശ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഓട്സ് – 1 കപ്പ്
- വെളളം – 1 കപ്പ്
- തക്കാളി – 1 എണ്ണം ( ചെറുതായി അരിഞ്ഞത്)
- സവാള – 1/2
- മുളകു പൊടി – 1/2 ടീ സ്പൂൺ
- ജീരകം – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓട്സ് 30 മിനുട്ട് നേരം വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം കുതിർത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ദോശ കല്ലിൽ പരത്തി ഉണ്ടാക്കി എടുക്കുക.