കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പിസ. ഇത് എങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പിസ സോസ്, ഗരം മസാല ചാററ് മസാല പൗഡർ, മഞ്ഞൾപ്പൊടി, വെളുത്തുളളി ചതച്ചത്, ലെമൺ ജ്യുസ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കോളിഫ്ലവർ, ബ്രോക്കോളി, കാരറ്റ്, ഉളളി എന്നിവ ചെറുതീയിൽ വഴറ്റിയെടുക്കാം. പച്ചക്കറികൾ അധികം വേവരുത്. തയ്യാറാക്കിവെച്ചിരിക്കുന്ന സോസ് മിക്സ്ച്ചർ പിസ ബേസിനുമുകളിൽ സ്പ്രെഡ് ചെയ്തതു ശേഷം കുറച്ച് ടോപ്പിങിനായി മാറ്റി വെക്കണം. പിസ് ബേസിനുമുകളിൽ വഴറ്റിയെ പച്ചക്കറികളും തക്കാളിയും സ്പ്രെഡ് ചെയ്ത ശേഷം അതിനു മുകളിൽ മാറ്റിവച്ചിരിക്കുന്ന സോസ് കൂടെ ചേർക്കണം. അതിനു ശേഷം പിസ ഗോൾഡൻ ബ്രൗൺ ആകുന്നവരെ ബേക്ക് ചെയ്തെടുത്താൽ വെജിറ്റബിൾ പിസ തയ്യാറായി.