തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളായ മഹിമയാണ് മരിച്ചത്.
കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മരിച്ച മഹിമ സുരേഷ്. കോളേജിലെ മാഗസിന് എഡിറ്ററുമാണ് മഹിമ.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന് നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ നരുവാമൂട് പോലീസ് കേസെടുത്തു.