ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റോറി എന്താണെന്നു എല്ലാവര്‍ക്കും അറിയാം. പരാമര്‍ശം രേഖ ഗുപ്ത പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സത്യം പറയാന്‍ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നുമുള്ള ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമര്‍ശത്തിനെതിരെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഈ നിലയില്‍ അവര്‍ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാന്‍ഷു ത്രിവേദി എന്തൊക്കെയോ വിളിച്ച് പറഞ്ഞിരിക്കുന്നു. വളരെ തെറ്റായ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.