മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ് മുഷ്‌രിഫ് ആണ് സംഭവത്തിൽ അറസ്റ്റിലായത്.
കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെയാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് മെത്താഫിറ്റമിൻ കണ്ടെത്തിയത്.