ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സൂപ്പർഫുഡാണ് ചിയാ സീഡ്. ചിയാ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ്.
ഫ്‌ളാക്‌സ് സീഡ് ആണോ ചിയാ സീഡ് ആണോ നല്ലത്? ഏതിലാണ് കൂടുതല്‍ പോഷകങ്ങളടങ്ങിയത്? നിങ്ങളുടെ സംശയത്തിന് ഇതാ പരിഹാരം.
ഫ്‌ളാക്‌സ് സീഡിന്റെ ഗുണങ്ങള്‍
ഫ്‌ളാക്‌സ് സീഡിന്റേയും ചിയാസീഡിന്റേയും ഗുണങ്ങളെ അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് അവര്‍ അവര്‍ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. അവ താഴെ നല്‍കുന്നു;
ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നം
ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് ഫ്‌ളാക്‌സ് സീഡെന്നാണ് ദീപ്ശിഖ വീഡിയോയില്‍ പറയുന്നത്. ഫ്‌ളാക്‌സ് സീഡ് ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നു.
ഹോര്‍മോണ്‍ ബാലന്‍സ്
ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ നില തുലനപ്പെടുത്താന്‍ സഹായിക്കും. സ്ത്രീകളില്‍ പലപ്പോഴായി ഉണ്ടാകുന്ന ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതിലൂടെ സാധിക്കും.
കൂടിയ അളവില്‍ ആന്റിഓക്‌സിഡന്റുകള്‍
ഫ്‌ളാക്‌സ് സീഡില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ സഹായിക്കും. ഫ്‌ളാക്‌സ് സീഡ് പതിവായി കഴിക്കുന്നത് ആകെയുള്ള ആരോഗ്യത്തിന് നല്ലതാണ്. ഇടയ്ക്കിടെ അസുഖങ്ങള്‍ വരുന്ന സാഹചര്യം ഇതില്ലാതാക്കും.
ഫ്‌ളാക്‌സ് സീഡിനെ കുറിച്ച് ന്യൂട്രീഷനിസ്റ്റ് ദീപ്ശിഖാ ജെയ്ന്‍ നല്‍കിയ വിവരങ്ങള്‍ ഇവയെല്ലാമാണ്.
ചിയാ സീഡുകളുടെ ഗുണങ്ങള്‍
ചിയാ സീഡുകളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് ചിയാസീഡ് ഉള്‍പ്പെടുത്താവുന്നതാണ്. ചിയാ സീഡില്‍ കൂടിയതോതില്‍ ഫൈബര്‍ അടങ്ങിയതിനാലാണിത്. ഫൈബര്‍ പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാന്‍ സാഹായിക്കുന്നതിനാല്‍ ശരീരഭാരം കുറയാന്‍ അത് കാരണമാകുന്നു.
കാത്സ്യത്തിന്റെ കലവറ
ചിയാസീഡുകളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകള്‍ക്ക് ബലം നല്‍കാന്‍ ചിയാസീഡുകള്‍ കഴിക്കാം. കാത്സ്യത്തിന് പുറമെ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ചിയാ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.
ദഹനത്തിന് സഹായിക്കുന്നു
ചിയാ വിത്തുകളില്‍ അടങ്ങിയ ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു.
ഏതാണ് ആരോഗ്യത്തിന് നല്ലത്
ഫ്‌ളാക്‌സ് സീഡും ചിയാ സീഡുമെല്ലാം ആരോഗ്യത്തിന് നല്ലതാണ്. ഇവയിലൊന്ന് മറ്റേതിനേക്കാള്‍ മികച്ചതാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ന്യൂട്രീഷനിസ്റ്റ് വീഡിയോയില്‍ പറയുന്നത്. ഇവ രണ്ടിനും അവയുടേതായ ഗുണങ്ങളുണ്ട്. ആളുകള്‍ക്ക് എന്ത് ഗുണമാണോ വേണ്ടത് അതനുസരിച്ച് കഴിക്കേണ്ടവ തിരഞ്ഞെടുക്കാം. 1-2 ടേബിള്‍ സ്പൂണ്‍ എന്നും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സ്മൂത്തികളിലോ യോഗട്ടിനൊപ്പമോ ബ്രഡ്, മറ്റ് ഡെസ്സേട്ട് എന്നിവയ്‌ക്കൊപ്പമോ ഇവ രണ്ടും ചേര്‍ത്ത് കഴിക്കാം.