മലയാളികൾക്ക് ഏറെ പ്രിയമുള്ള ഫലമാണ് ചക്കയും ചക്ക വിഭവങ്ങളും. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചക്ക കൊണ്ടൊരു ചക്ക ഐസ് ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- ചക്കപ്പഴം -250 ഗ്രാം
- ഫ്രഷ് ക്രീം – 250 ഗ്രാം
- കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
- പാൽ – 1/4 കപ്പ്
- ചക്കപ്പഴം അരിഞ്ഞത് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ ചക്കപ്പഴം പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഫ്രഷ്ക്രീം, കണ്ടൻസ്‍ഡ് മിൽക് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഐസ്ക്രീം സെറ്റ് ചെയ്യാനായി ഒരു പത്രത്തിലേക്കു മാറ്റുക. ഇനി ഇതിലേക്ക് അരിഞ്ഞ ചക്കപ്പഴം ചേർത്ത് അലങ്കരിച്ച് എടുക്കുക. ശേഷം ഒരു ദിവസം മുഴുവൻ ഫ്രീസറിൽ സൂക്ഷിച്ച ശേഷം ഉപയോഗിക്കാം.
STORY HIGHLIGHT : jack fruit ice cream