ഫ്രീസർ തണുക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഫ്രിഡ്ജിന്റെ പിൻഭാഗത്തെ അടിവശത്തായാണ് കണ്ടെൻസർ കോയിൽ ഉണ്ടാകുന്നത്. ഇത് ഓരോ ഫ്രിഡ്ജിന്റെയും മോഡൽ അനുസരിച്ച് മാറുന്നു. കണ്ടെൻസർ കൊയിലിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഫ്രീസർ ശരിയായ രീതിയിൽ തണുക്കില്ല. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ കണ്ടെൻസർ കോയിൽ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ശരിയായ രീതിയിൽ ടെമ്പറേച്ചർ സെറ്റ് ചെയ്തില്ലെങ്കിൽ ഫ്രീസറിൽ തണുപ്പ് ഉണ്ടാവില്ല. അതിനാൽ തന്നെ ഫ്രിഡ്ജിൽ ടെമ്പറേച്ചർ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഫ്രിഡ്ജിന്റെ ഡോറിന് ചുറ്റുമുള്ള സീലിന് കേടുപാടുകൾ സംഭവിച്ചാൽ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. ഇത് ഫ്രീസർ തണുക്കുന്നതിന് തടസ്സമാകുന്നു. അതിനാൽ തന്നെ പുതിയ ഡോർ സീൽ വാങ്ങിയിടാം.
ഫ്രിഡ്ജ് ഇടയ്ക്കിടെ നമ്മൾ ഡീഫ്രോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിന് എന്തെങ്കിലും തകരാറുണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ ഫ്രിഡ്ജ് ഓഫ് ചെയ്തിടാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിൽ ഐസ് താനേ അലിഞ്ഞുപോകുന്നു.