Food

ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?

ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • നല്ലെണ്ണ – 1/4 കപ്പ്‌
  • കടുക് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 2 എണ്ണം
  • ഉലുവപൊടി – 1/2 ടീസ്പൂൺ
  • കായ പൊടി – 1/2 ടീസ്പൂൺ
  • മുളക് പൊടി – 3 ടീസ്പൂൺ
  • മാങ്ങ – 1 കപ്പ്‌ (2 എണ്ണം)
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിലേക്ക് കായപൊടിയും ഉലുവപ്പൊടിയും ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ മുറിച്ച് വച്ച മാങ്ങകഷണങ്ങൾ കൂടി ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ വഴറ്റുക. സോഫ്റ്റ്‌ ആയി വരുമ്പോൾ ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേർത്ത് ഇളക്കുക. തണുത്ത് കഴിഞ്ഞു എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കാം.