Health

ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, രാവിലെ ഈ ഭക്ഷണങ്ങൾ കഴിക്കൂ…

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കണം പ്രമേഹ രോഗികള്‍. പ്രത്യേകിച്ച് രാവിലെ, ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ഭക്ഷണം ശ്രദ്ധിക്കണം. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഫൈബര്‍ അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല ഓപ്ഷനാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. നാരുകളാല്‍ സമ്പന്നമായ ബദാം കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

നാരുകളാല്‍ സമ്പന്നമായ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീക്ക് യോഗര്‍ട്ടില്‍ ബെറി പഴങ്ങള്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയും പ്രമേഹ രോഗികള്‍ക്ക് പ്രാതലിന് ഉള്‍പ്പെടുത്താം.

നാരുകളാല്‍ സമ്പന്നമായ ചിയാ വിത്ത് വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബാർലി വെള്ളം ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കും. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്.