സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 45 രൂപ കൂടി. 9065 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ ഗ്രാമിന് 9020 രൂപയായിരുന്നു.
72,160 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇന്ന് പവന് 360 രൂപ വർധിച്ചതോടെ 72520 രൂപയായി. ഇതോടെ സ്വർണവില 72000 കടന്നു.
ഇന്നലെ പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചിരുന്നു.