ഒരു കിടിലൻ കാരറ്റ് പായസം തയ്യാറാക്കിയാലോ? രുചികരമായ കാരറ്റ് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചൗവരി കൊണ്ട് വളരെ രുചികരമായ ഒരു പായസമാണ് തയ്യാറാക്കുന്നത്. നല്ല ഓറഞ്ച് നിറം കിട്ടുന്നതിനും സ്വാദ് കൂട്ടുന്നതിനായിട്ടും ഹെൽത്തി ആയിട്ട് കിട്ടുന്നതിനായിട്ടും കാരറ്റ് കൂടി ചേർക്കുന്നുണ്ട് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചൗരി നന്നായിട്ട് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതൊന്നു വേകാൻ ആയിട്ട് വയ്ക്കാൻ നന്നായി വെന്ത് കഴിയുമ്പോ, കട്ടിയായി വന്നിട്ടുള്ള വെള്ളം വേണമെങ്കിൽ നിങ്ങൾക്ക് മാറ്റാവുന്നതാണ്.
അതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ചു കൊടുത്തു അതിലേക്ക് വീണ്ടും ക്യാരറ്റ് കൂടി ചേർത്തു വീണ്ടും വേവിച്ചെടുക്കണം. ഇതിലേക്ക് കുറച്ച് നെയ്യ് കൂടി ചേർത്തു കൊടുക്കാം. നന്നായിട്ട് ഇതെല്ലാം വെന്ത് കുറുകാൻ തുടങ്ങുമ്പോൾ അതിലേക്ക് പാലു കുടി ചേർത്ത് കൊടുക്കാം പാലിന്റെ ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് വീണ്ടും ഏലക്കപ്പൊടി കൂടെ ചേർത്ത് കൊടുക്കാം, പാല് ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. നന്നായി വെന്ത് കഴിയുമ്പോൾ ഇതിലേക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്ത് കൊടുക്കാം. ഒപ്പം തന്നെ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുക്കാവുന്നതാണ്.