എന്നും തയ്യാറാക്കുന്ന ബിരിയാണിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ബിരിയാണി ഉണ്ടാക്കിയാലോ? എണ്ണയില്ലാതെ തയ്യാറാക്കാവുന്ന ഒരു ബിരിയാണി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കിലോ
- അരി – 1/2 കിലോ
- സവാള – 3 എണ്ണം
- ചെറിയഉള്ളി – 7 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 സ്പൂൺ
- പച്ചമുളക് – 7 എണ്ണം
- തക്കാളി – 2 എണ്ണം
- മല്ലിപ്പൊടി – 2 ടിസ്പൂൺ
- മഞ്ഞൾ പൊടി – 1 ടി സ്പൂൺ
- കുരുമുളക്‌പൊടി – 1 ടീസ്പൂൺ
- ഗരംമസാല – 1 ടീസ്പൂൺ
- മല്ലിയില പൊതിന – 50 ഗ്രാം
- നാരങ്ങ – അര മുറി
- വേപ്പില – 3 കതിർ
തയ്യാറാക്കുന്ന വിധം
ചിക്കനിലേക്ക് സവാള അരിഞ്ഞത്, ഉള്ളി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് ചേർക്കുക. ശേഷം അതിലേക്ക് മല്ലിയില, പുതിനയില എന്നിവ അരിഞ്ഞതും എല്ലാ പൊടികളും നാരങ്ങ നീരും പാകത്തിന് കല്ലുപ്പും ചേർത്ത് തിരുമ്മി പിടിപിക്കുക. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം കണക്കിന് ഒഴിച്ച് മുക്കാൽ ഭാഗം പാകത്തിന് ഉപ്പ് ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. തിരുമ്മി പിടിപ്പിച്ച് വച്ചിരിക്കുന്ന ചിക്കൻ ഒരു കുക്കറിൽ നിരത്തി മീതെ മുക്കാൽ വേവിച്ച ചോറ് ഇട്ട് തട്ടി പൊത്തി വയ്ക്കുക. ചിക്കനിൽ നിന്നും സവാളയിൽ നിന്നും വെള്ളം ഉറങ്ങി ആവിയിൽ ബിരിയാണി റെഡിയായി കിട്ടും. വേണമെങ്കിൽ മീതെ മൂന്ന് തുള്ളി പൈനാപ്പിൾ എസ്സൻസിൽ രണ്ട് പിഞ്ച് മഞ്ഞൾ പൊടി കലക്കി ഒഴിക്കുക. ശേഷം മല്ലിയില കൂടി ചേർത്ത് കുക്കർ അടച്ച് സിമ്മിലിടുക. വിസിൽ വരുന്നതിന് തൊട്ട് മുൻപ് ഗ്യാസ് ഓഫ് ചെയ്യുക.