ഉച്ചയ്ക്ക് ഊണിനൊപ്പം കൂറ്റൻ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. രുചികരമായ മോരൊഴിച്ച് കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നേന്ത്രക്കായ് 1 എണ്ണം
- തൈര് ഒരു കപ്പ്
- കടുക് ഒരു ടീസ്പൂൺ
- പച്ചമുളക് രണ്ടെണ്ണം
- ചുവന്ന മുളക് 2
- കറിവേപ്പില രണ്ട് തണ്ട്
- ഉലുവ പൊടി കാൽ ടീസ്പൂൺ
- ജീരകം കാൽ ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
- മുളക് പൊടി അര ടീസ്പൂൺ
- കുരുമുളകുപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നേന്ത്രകായ കഴുകി വൃത്തിയാക്കി നുറുക്കുക. മഞ്ഞൾ പൊടി, മുളക്പൊടി, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില കുറച്ച് മോര് ചേർത്ത് വേവിക്കുക. അതിലേക്ക് നാളികേരം, പച്ചമുളക്, കുറച്ച് ജീരകം, കടുക് ചേർത്ത് അരയക്കക. അത് കറിയിലേക്ക് ചേർത്ത് പകുതി വേവായാൽ ഓഫ് ചെയ്യാം. വറുത്തിടാൻ പകുതി നെയ്യും വെളിച്ചെണ്ണയും ചേർത്ത് വറവ് ചേർക്കാം. കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് അവസാനം കുറച്ച് ഉലുവ പൊടി ചേർക്കുക.