പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ അറിയിച്ചിരുന്നുവെന്ന് മുൻ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീർ. അൻവർ യുഡിഎഫിലേക്ക് വരാനുള്ള സാധ്യത ഇല്ല. താൻ ബിജെപി യിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു.ബിജെപി നേതാക്കളെ ആഗ്രഹം അറിയിച്ചു. പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ നേരത്തെ അറിയിച്ചിരുന്നു എന്നു എൻ കെ സുധീർ പറഞ്ഞു.
പി വി അൻവറിന് ഇനി യുഡിഎഫിലേക്ക് വരാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ദുർബല വിഭാഗങ്ങളെ സഹായിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അൻവറിന്റെ പാർട്ടിയിൽ നിന്നും പുറത്തു പോകുന്നത്. അൻവർ പാവപ്പെട്ടവരോട് ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. രാജ്യം വെല്ലുവിളി നേരിടുമ്പോൾ ബിജെപിക്കൊപ്പം നിൽക്കണമെന്ന് എൻ കെ സുധീർ വ്യക്തമാക്കി.