ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും പക്ഷേ അദ്ദേഹം മികച്ച ഡോക്ടറാണെന്ന് നിരവധിപേര്‍ പറഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടറാണ് ഹാരിസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.