രുചികരമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി – 2 കപ്പ്
- മല്ലിയില – 1 സ്പൂൺ
- ജീരകം – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കാരറ്റ് – 1 എണ്ണം
- സവാള – 1 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർക്കുക. ശേഷം അതിലേക്ക് കാരറ്റ്, സവാള എന്നിവ ഗ്രേറ്റ് ചെയ്ത് ചേർക്കുക. ശേഷം ആവശ്യമായ വെള്ളം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഈ മാവ് പുളിക്കാനായി മാറ്റി വയ്ക്കേണ്ടതില്ല. ഉടനെ തന്നെ ചുട്ടെടുക്കാം. ശേഷം പാൻ നന്നായി ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക. നെയ്യോ വെളിച്ചെണ്ണയേോ ഒഴിച്ചു കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ ചട്ടുകം ഉപയോഗിച്ച് ദോശ മറിച്ചിടുക. ശേഷം ചൂടോടെ ചട്ണിക്കൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാം.