വടിവൊത്ത ശരീരത്തിനും തിളക്കമുള്ള ചർമ്മത്തിനും പോഷകസമ്പന്നവും ആരോഗ്യകരവുമായ ഭക്ഷണമാണ് താരങ്ങൾ തിരഞ്ഞെടുക്കാറുള്ളത് . സോഷ്യൽ മീഡിയയിലൂടെ ശ്രുതി ഹാസൻ പങ്കുവെച്ച ഹെൽത്തി സ്നാക് റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
ചേരുവകൾ
- സവാള
- കാരറ്റ്
- വെള്ളരി
- ഉപ്പ്
- എള്ളെണ്ണ
- സോയ സോസ്
- വെളുത്തുള്ളി
- ഇഞ്ചി
- വറ്റൽമുളക് ചതച്ചത്
- ഉപ്പ്
തയ്യാറാകുന്ന വിധം
സവാള, കാരറ്റ്, വെള്ളരി എന്നിവ കട്ടി കുറച്ച് അരിഞ്ഞെടുക്കാം. ഇവ ഒരു ബൗളിലേയ്ക്കു മാറ്റി കുറച്ച് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം മറ്റൊരു ബൗളിലേയ്ക്ക് അൽപം എള്ളെണ്ണയെടുക്കാം. ഇതിലേയ്ക്ക് സോയ സോസും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കി യോജിപ്പക്കാം. ഇത് പച്ചക്കറികളിലേയ്ക്ക് ഒഴിക്കാം. ഒപ്പം വറ്റൽ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, കുറച്ച് വെളുത്ത എള്ളും ചേർത്തിളക്കി യോജിപ്പിച്ച് കഴിക്കാം.
STORY HIGHLIGHT : shruti haasan special healthy salad