Kerala

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കെതിരെ കേസ് | BJP

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്.

അടുത്തിടെ മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം, മുന്നണി ഭാരവാഹി സെല്‍വകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.