തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് അറക്കലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ഡോക്ടര്‍ ഹാരിസ് സത്യം പറയുന്നുവെന്ന് രാജീവ് പറഞ്ഞു. ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സത്യം പറഞ്ഞാല്‍ വിമര്‍ശിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും തെറ്റ് പറ്റി. ശരിയാക്കും എന്നാണ് പറയേണ്ടത്. രാജഭരണമാണ് നടക്കുന്നത്. കിട്ടിയത് എടുക്കുക, കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കുക, ഇതാണ് രീതി. കഴിവുള്ള ഡോക്ടര്‍ പറയുമ്പോള്‍ സീരിയസായിട്ട് എടുക്കണം’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.