സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്ക്മാൻ അവറാൻ- ബിനു പപ്പു കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിലെ വീഡിയോ ഗാനം പുറത്ത്. ‘തൂമഞ്ഞു പോലെന്റെ’ എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്‍തിരിക്കുന്നത്. ബി കെ ഹരിനാരായണൻ രചിച്ച് രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, റിതിക സുധീർ എന്നിവർ ചേർന്നാണ്.
ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണികൃഷ്‍ണൻ കെ പി നിർമ്മിക്കുന്ന ഈ ചിത്രം ജീവൻ കോട്ടായി ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. കഥ ഒരുക്കിയിരിക്കുന്നത് അജിത് പൂജപ്പുര. ധ്യാൻ ശ്രീനിവാസൻ നായകനായ ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്‍ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം- രഞ്ജിൻ രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍.
STORY HIGHLIGHT: bombey postive film song