കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. ഭരണ വിരുദ്ധ വികാരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 2024ലാണ് ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്ത് ഇന്ത്യയിലേക്ക് വന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടികളിലുള്‍പ്പെടെ നിരവധി കേസുകള്‍ ഹസീനയുടെ പേരിലുണ്ടെങ്കിലും ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ശിക്ഷ നേരിടുന്നത്.
വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണ് കഴിയുന്നത്.
STORY HIGHLIGHT: sheikh haseena for six months in jail