സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഡ്രൈ ഡേയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 71 ലിറ്റർ മദ്യം പിടികൂടി എക്സൈസ് സംഘം. മൂന്ന് പേരിൽ നിന്നാണ് പോലീസ് മദ്യം പിടികൂടിയത് കടമ്പനാട് പറമല സ്വദേശി അഭിലാഷിൽ നിന്ന് 25 ലിറ്റർ വ്യാജമദ്യവും 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ഉല്‍പ്പെടെ 40 ലിറ്റര്‍ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കോട്ടയം മാറിയപ്പള്ളിയിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മനോജ്.ടി.കെ പിടിയിലായി.
ആലപ്പുഴയിൽ നടന്ന റെയ്ഡിൽ 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആലപ്പുഴ പടിഞ്ഞാറ് ബിനോനി എന്ന യുവാവ് അറസ്റ്റിലായി. ആലപ്പുഴ എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറുക്ക് അഹമ്മദിന്‍റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 71 ലിറ്റർ മദ്യമാണ് മൂന്നുപേരിൽ നിന്നായി എക്സൈസ് സംഘം പിടിച്ചെടുത്തത്.
STORY HIGHLIGHT: selling liquor three youths arrested