കേരളത്തില്‍ വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 2024-ലെ അപകട രഹിത ഡിവിഷന്‍ പുരസ്‌കാരം കൊണ്ടോട്ടി ഇലക്ട്രിക്കല്‍ ഡിവിഷന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി മേഖലയിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതലുള്ള ജീവനക്കാരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചു വേണം സുരക്ഷാ പോളിസിയ്ക്ക് രൂപം നല്‍കേണ്ടത്. വൈദ്യുതി അപകടങ്ങള്‍ ഏറ്റവും കുറവുള്ള ഇതര സംസ്ഥാനങ്ങളുടെ സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി അവ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഇലക്ട്രിക്കല്‍ ഡിവിഷനാണ് 2024-ലെ സീറോ ആക്‌സിഡന്റ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു വര്‍ഷത്തിനുള്ളില്‍ ഡിവിഷന്‍ പരിധിയിലെ ജീവനക്കാര്‍ക്കോ
പൊതുജനങ്ങള്‍ക്കോ വളര്‍ത്തു പക്ഷി മൃഗാദികള്‍ക്കോ വൈദ്യുതി അപകടമൊന്നും സംഭവിക്കാത്ത നേട്ടമാണ് കൊണ്ടോട്ടി ഡിവിഷനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങില്‍ കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍ (ഫിനാന്‍സ്) ബിജു ആര്‍. അദ്ധ്യക്ഷനായ ചടങ്ങിന് ഡയറക്ടര്‍ (എച്ച്.ആര്‍.എം., സ്‌പോര്‍ട്‌സ്, വെല്‍ഫയര്‍, സേഫ്റ്റി & ക്വാളിറ്റി അഷ്വറന്‍സ്) പി. സുരേന്ദ്ര സ്വാഗതം
ആശംസിച്ചു. ചീഫ് എന്‍ജിനീയര്‍ (എച്ച്.ആര്‍.എം.) പി. ഐ. ലിന്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് സേഫ്റ്റി കമ്മീഷണര്‍ എം.എ. പ്രവീണ്‍ നന്ദി പ്രകാശിപ്പിച്ചു. യോഗത്തിന് മുന്നോടിയായി വൈദ്യുതി മേഖലയിലെ സുരക്ഷ എന്ന വിഷയത്തില്‍ കുസാറ്റ് സേഫ്റ്റ്റ്റി & ഫയര്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ഡോ. വി.ആര്‍. രഞ്ജിത് പ്രഭാഷണം നടത്തി.
CONTENT HIGH LIGHTS;Potential of AI technology should be explored to avoid electrical accidents; Electricity Minister K. Krishnankutty