സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്.
STORY HIGHLIGHT: higher secondary syllabus changes