2,000 കോടി രൂപയുടെ ആസ്തിയുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഗൂഢാലോചന നടത്തിയതായി പ്രത്യക സിബിഐ കോടതിയിൽ വ്യക്തമാക്കി ഇഡി.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വാദകേൾക്കലിനിടെ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വി. രാജു പറഞ്ഞു.
കോൺഗ്രസിൽനിന്ന് എടുത്ത 90 കോടി രൂപയുടെ വായ്പയ്ക്കായി 2,000 കോടി രൂപയുടെ ആസ്തികൾ വകമാറ്റുന്നതിനായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 76% ഓഹരി ഉടമസ്ഥതയുള്ള യംഗ് ഇന്ത്യൻ ട്രസ്റ്റ് രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയതായി വി. രാജു കോടതിയിൽ വാദിച്ചു. കൂടാതെ നാഷണൽ ഹെറാൾഡിന്റെ യഥാർത്ഥ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെടുന്ന പൊതു ട്രസ്റ്റുകളെ വ്യക്തിഗത സ്വത്തുക്കളാക്കി മാറ്റിക്കൊണ്ട് കോൺഗ്രസ് നേതൃത്വം ദുരുപയോഗം ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
STORY HIGHLIGHT: national herald case