തിരുവനന്തപുരത്തെ ബ്രഹ്മോസ് സെന്റര്‍ ഡി.ആര്‍.ഡി.ഒ ഏറ്റെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചതായും സെന്റര്‍ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖര്‍ ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് സെന്റര്‍ ( ബി.എ.ടി.എല്‍) കേന്ദ്രസര്‍ക്കാരിന്റെയും റഷ്യന്‍ സര്‍ക്കാരിന്റേയും സംയുക്ത സംരംഭമാണ്. അത് ഡി.ആര്‍.ഡി.ഒയുടെ നേരിട്ടുള്ള കീഴിലേക്ക് മാറും.
നിലവില്‍ അവിടുള്ള ജീവനക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേയും ഡി.ആര്‍.ഡി.ഒയുടേയും ജീവനക്കാരായി മാറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര ഭാരതം എന്ന ലക്ഷ്യത്തിന് വലിയ മുതല്‍ക്കൂട്ടാണ് ബ്രഹ്മോസ് എയറോസ്‌പേസ് തിരുവനന്തപുരം. ഡി.ആര്‍.ഡി.ഒയ്ക്ക് കീഴിലേക്ക് വരുന്നതോടെ ബ്രഹ്മോസ് സെന്റര്‍ അതിന്റെ മുഴുവന്‍ ശേഷിയും കൈവരിക്കും. രാജ്യത്തിന്റെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം സെന്റര്‍ മാറും.
സെന്ററിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും എന്നതൊക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വെറുതെ വിവാദുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സെന്റര്‍ പൂടുകയാണെന്ന് ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകളാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത്.
CONTENT HIGH LIGHTS; DRDO will take over the BrahMos centre in Thiruvananthapuram: Rajiv Chandrasekhar