Health

മുളപ്പിച്ച പയര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ!ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് പയര്‍വര്‍ഗങ്ങള്‍. പയറില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങള്‍ കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ സഹായിക്കുന്നു.ആരോഗ്യകരവും ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്.

അറിയാം ഗുണങ്ങള്‍….

ഒന്ന്

മുളപ്പിച്ച പയറുവര്‍ഗ്ഗത്തില്‍ ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. സ്ഥിരമായുണ്ടാകുന്ന ദഹനക്കേടും വായു കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നതിനും പയര്‍ മുളപ്പിച്ച് കഴിക്കുന്നതിലൂടെ സഹായിക്കുന്നു.

രണ്ട്

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് പയര്‍വര്‍ഗങ്ങള്‍. പയറില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങള്‍ കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ സഹായിക്കുന്നു.

മൂന്ന്

ആഴ്ചയില്‍ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നാല്

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നുതില്‍ സഹായിക്കുന്നു.

അഞ്ച്

മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു.