കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിൽ സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
വിശദമായ അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ നൽകുന്ന വിശദീകരണം. ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു.
STORY HIGHLIGHT: kerala university registrar suspended