ഒളിക്യാമറ വഴി സഹപ്രവര്‍ത്തകയുടെ ശൗചാല ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്‍ഫോസിസ് ജീവനക്കാരൻ അറസ്റ്റില്‍. സംഭവത്തിൽ ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്‌നില്‍ മാലി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കാമ്പസിലുള്ള ശൗചാലയത്തിലെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.
ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു നിഴല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ഒരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയതെന്നും ഇയാള്‍ വിവസ്ത്രനായിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതെന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ വാഷ്റൂമില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി സഹപ്രവര്‍ത്തകരെ കാര്യങ്ങള്‍ അറിയിക്കുകയും അവര്‍ ചേര്‍ന്ന് നാഗേഷിനെ തടഞ്ഞുവെക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
ഇതിന് മുൻപും നാഗേഷ് ഇത്തരത്തിൽ കൂടുതല്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
STORY HIGHLIGHT: infosys techie in bengaluru arrested