ഒല്ലൂര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ഗ്രേഡ് സിപിഒ സജീഷാണ് പിടിയിലായത്. 2000 രൂപ പരാതിക്കാരിൽ നിന്നും കൈപ്പറ്റുന്നതിനിടയിലായിരുന്നു നടപടി. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിജിലന്‍സ് സംഘം സജീഷിനെ പിടികൂടിയത്.
തമിഴ്‌നാട് സ്വദേശികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് പണം ആവശ്യപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ് എന്ന വ്യക്തിയില്‍ നിന്നാണ് സജീഷ് 2000 രൂപ ആവശ്യപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയും സജീഷിനെ കുടുക്കുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണവുമായി സജീഷിനരികിലെത്തുകയുമായിരുന്നു.
STORY HIGHLIGHT: police officer bribery arrest