സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്ക് തയ്യാറാക്കി നൽകാൻ ഒരു വെറൈറ്റി പലഹാരം ആയാലോ. ബൺ ഉണ്ടെങ്കിൽ വേഗം തയ്യാറാക്കാം വീട്ടിൽ തന്നെ ഒരു അടിപൊളി ബൺ നിറച്ചത്
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബൺ മുഴുവനോടെ എടുത്ത് അടിയിൽ നിന്ന് ഒരിഞ്ചു വട്ടത്തിൽ ഒരു കഷണം മുറിച്ചു മാറ്റിവയ്ക്കുക. ബണ്ണിന്റെ ഉള്ളിൽ നിന്നുള്ള ഭാഗം സ്പൂൺ കൊണ്ടു കോരി മാറ്റിവയ്ക്കണം. എല്ലില്ലാത്ത ഇറച്ചിയിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വെള്ളം വെട്ടുന്നത് വരെ നന്നായി വേവിച്ചെടുക്കുക. ഇറച്ചി നന്നായി വെന്ത ശേഷം ചൂടാറുമ്പോൾ ഇറച്ചി പൊടിയായി അരിഞ്ഞു വയ്ക്കുക. ഒരു പാനിലേക്ക് എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി വെളുത്തിള്ളി പേസ്റ്റ്, മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക ശേഷം വേവിച്ച ചിക്കനും ഗരംമസാലപ്പൊടിയും ചേർത്തിളക്കുക. ഇനി അൽപ സമയത്തിന് ശേഷം വാങ്ങി വയ്ക്കുക.
ഈ ഫില്ലിങ്ങിൽ നിന്ന് അല്പം വീതം ഓരോ ബണ്ണിനുള്ളിലും വച്ച് ഓരോ മുട്ട പുഴുങ്ങിയതിന്റെ പകുതിയും വച്ച് കുറച്ചു ഫില്ലിങ് കൂടി വയ്ക്കുക. മുറിച്ചു മാറ്റിയ ഭാഗം തിരികെ വച്ച് അമർത്തണം. ഇനി പാൽ, നെയ്യ്, ഒരു മുട്ട, അല്പം ഉപ്പും ചേർത്ത് അടിച്ചു യോജിപ്പിക്കണം. ഈ മിശ്രിതം തയാറാക്കിയ ബണ്ണിൽ ബ്രഷ് ചെയ്ത ശേഷം ചൂടായ തവയിലിട്ടു ചുട്ടെടുക്കുക.
STORY HIGHLIGHT : Stuffed Bun Recipe