രാജ്‌നിവാസ് മാര്‍ഗിലെ ഒന്നാം നമ്പര്‍ ബംഗ്ലാവ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നു. ബംഗ്ലാവില്‍ 60 ദിവസത്തിനുള്ളില്‍ 60 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നാളെ മുതല്‍ നടപടികള്‍ തുടങ്ങും.
രാജ്‌നിവാസ് മാര്‍ഗിലെ രണ്ടാം നമ്പര്‍ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസാകും. ഔദ്യോഗിക വസതിയുടെ നവീകരണം പൂര്‍ത്തിയാകുന്നതുവരെ ഷാലിമാര്‍ ഗാര്‍ഡനിലെ വീട്ടില്‍ തന്നെയാകും മുഖ്യമന്ത്രി താമസിക്കുക.
അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തു താമസിച്ചിരുന്ന ഫ്‌ലാഗ് സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവ് മോടിപിടിപ്പിച്ചത് വിവാദമായിരുന്നു. ശീഷ് മഹല്‍ എന്നു ബിജെപി പരിഹസിച്ചിരുന്ന ഈ ബംഗ്ലാവില്‍ താമസിക്കില്ലെന്നു മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ രേഖ ഗുപ്ത പറഞ്ഞിരുന്നു. കോടികള്‍ മുടക്കി കേജ്രിവാള്‍ മോടിപിടിപ്പിച്ച ബംഗ്ലാവ് മ്യൂസിയമാക്കി മാറ്റുമെന്നും പറഞ്ഞിരുന്നു.