കെഎസ്ആര്‍ടിസി ബസ് വിവരങ്ങള്‍ അറിയാനുള്ള ചലോ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരം. ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുക.
ബസ് സ്റ്റാന്‍ഡിലോ സ്റ്റോപ്പിലോ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ വരുമെന്നുമുള്ള വിവരം ആപ്പിലൂടെ അറിയാന്‍ സാധിക്കും ആദ്യമായാണ് ബസില്‍ ഈ സംവിധാനം വരുന്നത്.
കൂടുതല്‍ അപ്‌ഡേഷന്‍ വരുന്നതോടെ ബസില്‍ ഒഴിവുള്ള സീറ്റിനെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. നിലവില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ചലോ ആപ്പുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് യാത്രക്കാര്‍ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.
സമയക്രമത്തില്‍ വ്യത്യാസം വന്നേക്കാമെങ്കിലും വിവിധ റൂട്ടിലേക്കുള്ള ബസുകളുടെ വിവരം കൃത്യമാണ്. ട്രാവല്‍ കാര്‍ഡുകള്‍ ആപ്പുമായി ബന്ധിപ്പിച്ച് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനുമാകും.
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി മൊൈബല്‍ ഫോണുകള്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ബസ് സംബന്ധമായ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും ആപ്പിലൂടെയും ലഭ്യമാകും.
ഡിപ്പോയില്‍ വിവരങ്ങള്‍ നല്‍കുന്ന പ്രത്യേക കൗണ്ടറുകള്‍ ഭാവിയില്‍ നിര്‍ത്തിയേക്കും. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലൂടെ വിവരങ്ങള്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.