Movie News

സംഗീതത്തിലൂടെയും പ്രണയത്തിലൂടെയുമുള്ള യാത്രയാണ് ഈ ചിത്രം! അടുത്ത വർഷമെ ഷൂട്ടിം​ഗ് ആരംഭിക്കുകയുള്ളു; മോഹൻലാല‍ിനെ നായകനാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് | Anoop menon movie

സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ചിത്രത്തെ കുറിച്ച് അപ്ഡേറ്റുമായി നടൻ അനൂപ് മേനോൻ. 2026 ൽ യാഥാർഥ്യമാകുമെന്നും സമയമെടുക്കുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അനൂപ് മേനോന്റെ വാക്കികളിങ്ങനെ…….

ചിത്രം അടുത്ത വർഷമേ സാധ്യമാകുകയുള്ളൂ, ചിത്രത്തിന്റെ നിർമ്മാതാക്കൾ മാറി. കൊലതയിൽ നടക്കുന്ന ദുർഗ്ഗാപൂജയിൽ പ്രധാന സീക്വൻസുകൾ ചിത്രീകരിക്കാനുണ്ട്.

ഈ ഷൂട്ടിങ് അടുത്ത വർഷമേ സംഭവിക്കുകയുള്ളൂ. ആ ഫെസ്റ്റിവലിൽ 20 ദിവസത്തെ ഷൂട്ട് ഉണ്ട്. ഫെസ്റ്റിവലിൽ ആക്ഷൻ ഫൈറ്റ് സീനുകളുണ്ട്. ഇത് കൊണ്ടാണ് ചിത്രം വൈകുന്നത്.

ഈ ചിത്രം സംഗീതത്തിലൂടെയും പ്രണയത്തിലൂടെയുമുള്ള യാത്രയായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സിനിമയുടെ ബജറ്റ് വളരെ വലുതാണ്. ചിത്രത്തിൽ അഞ്ചു പാട്ടും മൂന്ന് ഫൈറ്റുമുണ്ട്. സമയമെടുത്ത് ചെയ്യാനാണ് ലാലേട്ടൻ പറഞ്ഞത്.

content highlight: Anoop menon movie