Business

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ ജോലി നഷ്ടപ്പെടുക 9000ത്തോളം പേർക്ക്; നടക്കുന്നത് 2025 ലെ മൂന്നാമത്തെ കൂട്ടപ്പിരിച്ചുവിടലും | Microsoft

മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് വിശദീകരണം

മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. നിലവില്‍, 228,000 ജീവനക്കാരാണ് മൈക്രോ സോഫ്റ്റിന് ഉള്ളത്.

മെയ് മാസത്തില്‍ മാത്രം 6,000 തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീണ്ടും നാല് ശതമാനം ജീവക്കാരെ കുറയ്ക്കുമെന്ന പ്രഖ്യാപനം 9000 ജീവനക്കാരെ എങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് വിശദീകരണം. മൈക്രോ സോഫ്റ്റ് വക്താവ് ഇക്കാര്യം ഇമെയില്‍ സന്ദേശത്തിലും വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

2025 ല്‍ മൂന്നാമത്തെ കൂട്ട പിരിച്ചുവിടലാണ് മൈക്രോ സോഫ്റ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എ ഐ ഉള്‍പ്പെടെയുള്ള ആധുനിക ടെക്‌നോളികളിലേക്ക് കമ്പനി കൂടുതലായി നിക്ഷേപത്തിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍.

content highlight: Microsoft

Latest News