ദോശ പ്രേമികൾ ആണോ നിങ്ങൾ? എന്നാൽ രുചികരമായ ദോശ മുട്ട ഉണ്ടാക്കി നോക്കിയാലോ. ദോശ ഉണ്ടാക്കുമ്പോൾ മുട്ടയും കുറച്ച് ചേരുവകളും കൂടി ചേർത്ത് ഇതേ രീതിയിൽ ഉണ്ടാക്കിയാൽ കറി വേണ്ടി വരില്ല. അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ദോശമാവ് -ഒരു കപ്പ്
മുട്ട -രണ്ട്
സവാള അരിഞ്ഞത് -ഒന്ന്
പച്ചമുളക് -ഒന്ന്
ഉപ്പ് -പാകത്തിന്
നെയ്യ് -രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം
മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. ദോശ കല്ല് ചൂടാക്കി അതിലേക്ക് മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിനു മീതെ മുട്ട അടിച്ച് വച്ചത് നന്നായി പരത്തി ഒഴിക്കുക. അതിനു മുകളിലേക്ക് നെയ്യ് തേയ്ക്കുക. മുട്ട മിശ്രിതം വെന്തു കഴിയുമ്പോള്‍ ചൂടോടെ കഴിക്കാം.