മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡിയാക്കാം. സിംപിളായി മത്തങ്ങ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
അരി – 2 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
ഉലുവ – 1/4 സ്പൂണ്‍
മത്തങ്ങ – 1/2 കപ്പ്
ജീരകം – 1 സ്പൂണ്‍
ചുവന്ന മുളക് – 1/2 സ്പൂണ്‍
ഉപ്പ് – 1 സ്പൂണ്‍
നെയ്യ് / എണ്ണ – 2 സ്പൂണ്‍
തയാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു നന്നായി അരച്ചെടുക്കുക. ഈ മാവ് 8 മണിക്കൂര്‍ അടച്ചുവയ്ക്കാം. ശേഷം ഉപ്പു ചേര്‍ത്തു നന്നായി കലക്കി വയ്ക്കുക. മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക. ഈ അരപ്പു മാവിലേക്കു ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. കല്ല് ചൂടാകുമ്പോള്‍ നെയ്യ് തേച്ച് മാവ് ഒഴിച്ചു പരത്തി രണ്ടു വശവും വേവിച്ച് എടുക്കാം.